About

കല്ലൂപ്പാറ;– പേരു സൂചിപ്പിക്കുന്നതു പോലെ കല്ലും പാറകളും നിറഞ്ഞ പ്രകൃതി സുന്ദരമായ പ്രദേശം .ഏതാണ്ട് 95 കിലോമീറ്ററുകളോളം ദൈര്‍ഘ്യം വരുന്നതും പുളിക്കീഴ് കീച്ചേരിവാലില്‍ പമ്പാനദിയുമായി സംഗമിക്കുന്നതുമായ മണിമലയാറ് ഒരു കണ്ഠാഭരണം പോലെ ഈ ഗ്രാമത്തെ തലോലിക്കുന്നു.കുന്നിന്‍ തടങ്ങളാലും നദീതടങ്ങളാലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂമി.

         മല്ലപ്പള്ളി താലൂക്കില്‍ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ഇത് ഈ ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹൈസ്കൂള്‍ ആണ്. തിരുവല്ലയില്‍ നിന്ന് 11 km കിഴക്കായും മല്ലപ്പള്ളിയില്‍ നിന്ന് 8 km തെക്കായും ആണ് ഈ സ്കൂളിന്റെ സ്ഥാനം.പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കല്ലൂപ്പാറ സെന്റ് മേരീസ് വലിയ പള്ളി ,കല്ലുപ്പാറ ശ്രീ ഭഗവതി ക്ഷേത്രംഎന്നിവ സ്കൂളിനോട് ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്.കവിയൂര്‍, ഇരവിപേരൂര്‍ പുറമറ്റം എന്നിവ സമീപ പ്രദേശങ്ങളാണ്.

 ചരിത്രം;– കല്ലൂപ്പാറ ക്ഷേത്രത്തിന് തെക്കുവശം ഇടപ്പള്ളി രാജാവ് അനുവദിച്ച സ്ഥലത്ത്  ത്രിശാലയായി ഓലകെട്ടിയ കെട്ടിടത്തില്‍ ഏതാണ്ട് നൂറു കൊല്ലമായി പെണ്‍പള്ളിക്കുടമായി  പ്രവര്‍ത്തിച്ചു.1911 മുതല്‍  LP SCHOOL  ആയി. കേരള സംസ്ഥാന രൂപീകണത്തിനു  ശേഷം ഇത്  UP SCHOOL ആക്കുകയും  പള്ളിക്കു വടക്കുവശം എല്‍.പി. സ്കൂള്‍ നിര്‍മ്മിക്കുകയും  ചെയ്തു.1984- ല്‍   പള്ളിക്കു വടക്കുവശം ഹൈസ്കൂള്‍ അനുവദിച്ചപ്പോള്‍  UP Section ഇങ്ങോട്ടു മാറ്റുകയും  എല്‍.പി.സ്കൂള്‍ പഴയപെണ്‍പള്ളിക്കൂടം കോമ്പൗണ്ടിലേക്കു മാറ്റുകയും  ചെയ്തു.

Leave a comment